KOYILANDY DIARY.COM

The Perfect News Portal

പണമടങ്ങിയ പേഴ്‌സ്‌ തിരികെ നല്‍കിയ തമിഴ്നാട് സ്വദേശിക്ക് പൗരസമിതിയുടെ ആദരം

താമരശേരി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ്‌ തിരികെ നല്‍കിയ തമിഴ്നാട് സ്വദേശിക്ക് പൗര സമിതിയുടെ ആദരം. കൂടത്തായി അങ്ങാടിയിലെ കടല വില്‍പ്പനക്കാരനായ തമിഴ്നാട് സ്വദേശി ശിവയെയാണ് പൗരസമിതി ആദരിച്ചത്.

കൂടത്തായി സ്വദേശിയായ സിപി നുഹ്മാന്റെ രണ്ടായിരത്തോളം രൂപയും വിലപ്പെട്ട രേഖകളുമടങ്ങുന്ന പേഴ്‌സാണ് കളഞ്ഞുപോയത്. ഇതു വഴിയില്‍നിന്നു കിട്ടിയ ശിവന്‍ ഉടനെ നാട്ടുകാരുടെ സഹായത്തോടെ ഉടമയെ കണ്ടെത്തുകയായിരുന്നു. ഉടമയെ കണ്ടെത്തുന്നതുവരെ ശിവന്‍ കാണിച്ച ആത്മാര്‍ഥതയും താല്‍പ്പര്യവും നേരിട്ടറിഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അനുമോദനയോഗം പി.പി കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. കെ ബാലന്‍ ശിവയെ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്തംഗം കെപി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെപി അഹമ്മദ് കുട്ടി, കെപി ദേവദാസന്‍, കെ കരുണാകരന്‍, പിപി ജുബൈര്‍, സിപി ഉണ്ണിമോയി, എകെ കരീം, അപ്പു വൈദ്യര്‍, പിപി മാമു, അസീസ് പുവ്നോട്, ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *