പഞ്ചവാദ്യത്തില്‍ വിജയം വിട്ടുകൊടുക്കാതെ അമ്പലപ്പുഴ സംഘം

ആലപ്പുഴ: പഞ്ചവാദ്യത്തില്‍ വിജയം വിട്ടുകൊടുക്കാതെ അമ്പലപ്പുഴ സംഘം. തുടര്‍ച്ചയായ 12 വര്‍ഷവും പഞ്ചവാദ്യം ഹൈസ്ക്കൂള് വിഭാഗം സംസ്ഥാനതല മത്സരത്തില്‍ വിജയികളായിരിക്കുകയാണ് അമ്ബലപ്പുഴ ഗവണ്മെന്റ് മോഡല്‍ എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍.
അന്തരിച്ച കലാരത്നം പരമേശ്വര കുറുപ്പിന്റെ മകനും സോപാന സംഗീത വിദ്വാനുമായ അമ്ബലപ്പുഴ വിജയകുമാറിന്റെ ജേഷ്ഠനുമായ അമ്ബലപ്പുഴ ജയകുമാറിന്റെ ശിക്ഷണത്തില്‍ ഈ സംഘം രണ്ടാം തവണയാണ് വിജയകിരീടം നേടുന്നത്. സൗജന്യമായാണ് ഇവരെ പഞ്ചവാദ്യം അഭ്യസിപ്പിച്ചത്.

അധിന് കൃഷ്ണന്, അമിത് കിഷന്, അര്ജുന് കൃഷ്ണന്, ശ്രീരാജ്, ശ്രീഹരി, പ്രണവ് നാരായണന്, നിഖില്‍ ബിജു എന്നിവരടങ്ങിയ സംഘമാണ് പഞ്ചവാദ്യത്തില്‍ അമ്ബലപ്പുഴയുടെ മികവ് കാത്തുസൂക്ഷിച്ചത്.

