KOYILANDY DIARY.COM

The Perfect News Portal

പകര്‍ച്ചവ്യാധികള്‍ക്കെതിരെ പരിഷത്തിന്റെ ബോധവല്‍ക്കരണം

മുക്കം: പകര്‍ച്ചവ്യാധി ഭീഷണി നേരിടാനും പൊതുജനാരോഗ്യ സംരക്ഷണത്തിനും ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകരുടെ കര്‍മപദ്ധതി. ‘പ്രളയത്തെ അതിജീവിച്ച നാം പകര്‍ച്ചവ്യാധികള്‍ക്ക് കീഴടങ്ങരുത് ‘എന്ന നിര്‍ദ്ദേശവുമായി വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകളില്‍ ശുചിത്വ ബോധവല്‍ക്കരണ ക്യാമ്ബയിന്‍ നടത്തിയാണ് പരിഷത്ത് പ്രവര്‍ത്തകര്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നത്.

മുക്കം മേഖല കമ്മിററി ആരംഭിച്ച ക്യാമ്ബയിന്‍ കാരശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്ള കുമാരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.മനുലാല്‍ ക്ലാസ് എടുത്തു.മുക്കം, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂര്‍, തിരുവമ്ബാടി പ്രദേശങ്ങളില്‍ സഞ്ചരിച്ച്‌ പരിഷത്ത് പ്രവത്തകര്‍ ക്ലോറിന്‍ ജലം വിതരണം നടത്തി. ക്ലോറിന്‍ ലിക്വിഡ് 10 ലിറ്റര്‍ വെള്ളത്തിന്20 മില്ലി ലിറ്റര്‍ എന്ന തോതില്‍ കലര്‍ത്തി വെള്ളം കയറിയ സ്ഥലങ്ങള്‍ കഴുകി അണു വിമുക്തമാക്കണമെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചു. സോപ്പ്, ഡെറ്റോള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ കഴുകിയാലും വെള്ളം കയറിയ വീടുകളിലെ വീട്ടുപകരണങ്ങളും ചുമരുമൊന്നും അണുവിമുക്തമാകില്ലെന്ന് ഡോ.മനു ലാല്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച്‌ കിണറും പരിസരവും ശുചീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മനുഷ്യ മലവും ജന്തുക്കളുടെ അഴുകിയ ശരീരഭാഗങ്ങളും വെള്ളം കയറിയ വീടുകളില്‍ എത്തിയേക്കാം.ഇത് വയറിളക്കം ,മഞ്ഞപ്പിത്തം ,ടൈഫോയ്ഡ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കും. ശാസ്ത്രീയമാര്‍ഗ്ഗമവലംബിച്ചാണ് ഈ സാഹചര്യം നേരിടേണ്ടതെന്ന് ഡോ.മനു ലാല്‍ ഓര്‍മ്മിപ്പിച്ചു.

Advertisements

കാരശേരി പഞ്ചായത്ത് അംഗം എം ദിവ്യ, പരിഷത്ത് മുക്കം മേഖലാ പ്രസിഡന്റ് വിജീഷ് പരവരി,സെക്രട്ടറി ബോബി ജോസഫ്, ജില്ലാ കമ്മിറ്റയംഗം യു.പി .അബ്ദുല്‍ നാസര്‍, ആരോഗ്യ സബ് കമ്മിറ്റി കണ്‍വീനര്‍ സജി വര്‍ഗ്ഗീസ്, പി.എന്‍.അജയന്‍ ,മുഹമ്മദ് അസ്ലം, എം ആര്‍ പുരുഷോത്തമന്‍, അഡ്വ.പി.കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *