നേഴ്സസ് മീറ്റിന് നാളെ തുടക്കം

കോഴിക്കോട്: ആതുര സേവന രംഗത്ത് നേഴ്സിംഗ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പാറോപ്പടി സെന്റ് ആന്റണീസ് നേഴ്സസ് കൂട്ടായ്മയും ഗത് സമനി ധ്യാനകേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നേഴ്സസ് മീറ്റിന് 26ന് മാലൂര്‍കുന്ന് ഗദ്സമിതി ധ്യാനകേന്ദ്രം വേദിയാകും. 26, 27, 28 തീയതികളിലായി നടക്കുന്ന പരിപാടിയില്‍ ബ്ര. മാരിയോ ജോസഫ്, സിജോ വര്‍ഗീസ് (സിനിമാതാരം), ഡോ. എബ്രഹാം ജേക്കബ്, രംഗീഷ് കടവത്ത (സൈബര്‍സെല്‍) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.ദിവസവും രാവിലെ 9.30ന് ആരംഭിക്കുന്ന
പരിപാടി വൈകുന്നേരം 5.30ന് സമാപിക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക 0495 2371206,
