നെയ്യാറില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കാട്ടാക്കട: സുഹൃത്തുക്കള്‍ക്കൊപ്പം നെയ്യാറില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കാട്ടാക്കട കിള്ളി പുതുവയ്ക്കല്‍ മകം വീട്ടില്‍ സുജിത്താ(40)ണ് മരിച്ചത്. നെയ്യാറിലെ അമ്ബലത്തിന്‍കാല കുളവിയോട് താഴാംതോട്ടം കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
വിവരമറിഞ്ഞു കാട്ടാക്കട പോലീസും അഗ്നിരക്ഷാസേനയും എത്തുമ്പോഴേക്കും നാട്ടുകാര്‍ മൃതദേഹം കരയ്ക്കെടുത്തിരുന്നു. വെറൈറ്റി മാര്‍ബിള്‍സിന്റെ തിരുവനന്തപുരം ശാഖയിലെ സെയില്‍സ് എക്സിക്യൂട്ടീവാണ് മരിച്ച സുജിത്. ഭാര്യ: സുനിത. മക്കള്‍. ദേവിപ്രിയ, ദേവിനന്ദ.

