KOYILANDY DIARY.COM

The Perfect News Portal

നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ്‌ തീരുമാനം. ആറ്‌ മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ അന്വേഷണ കമീഷനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ജ നാരായണക്കുറുപ്പ്‌ കമീഷനായിരിക്കും സംഭവം അന്വേഷിക്കുക.

രാജ്‌കുമാറിന്റെ മരണത്തില്‍ പൊലീസ്‌ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും ഒരേസമയം കൃത്യമായി നടക്കും. പൊലീസിനകത്ത്‌ ഇത്തരം ആളുകളുണ്ട്‌. അത്‌ രുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണ്‌. ഇടുക്കി എസ്‌പിക്കെതിരെയും നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്‌. അതും അന്വേഷണം നടക്കുന്നു. അന്വേഷിച്ചശേഷം അതിനനുസരിച്ചുള്ള നടപടികളുണ്ടാകും.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. 102 ല്‍ 97 ഗര്‍ഡറുകള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്‌. തുടക്കം മുതല്‍ അപാകതയുണ്ട്‌. ഡിസൈനില്‍ത്തന്നെ ശാസ്‌ത്രീയമായ പ്രശ്‌നങ്ങളുള്ളതായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. നിര്‍മാണത്തിന്‌ ആവശ്യമായ സിമന്റും കമ്ബിയും ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട്‌ കോണ്‍ക്രീറ്റിന്‌ ആവശ്യത്തിന്‌ ബലമില്ല.

Advertisements

18 പിയര്‍ക്യാപ്പുകളില്‍ 16 ലും പ്രത്യക്ഷത്തില്‍ത്തന്നെ വിള്ളലുകളുണ്ട്‌. 3 എണ്ണം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ്‌. 10 മാസംകൊണ്ട്‌ മാത്രമേ പാലം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിയൂ. ഇ ശ്രീധരന്‍, അളകാ സുന്ദരമൂര്‍ത്തി, മഹേഷ്‌ ഠണ്ടന്‍, ഷൈന്‍ വര്‍ഗീസ്‌, എം അശോക്‌ കുമാര്‍, എസ്‌ മനോ മോഹന്‍, അലക്‌സ്‌ പി ജോസഫ്‌ തുടങ്ങിയവരുള്ള സംഘമാണ്‌ പാലത്തില്‍ പരിശോധന നടത്തിയതും തുടര്‍ നടപടികള്‍അറിയിച്ചതും.

എന്നാല്‍ പാലത്തിന്റെ അടിത്തറക്ക്‌ പ്രശ്‌നങ്ങളില്ല എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അപകടാവസ്ഥ കണ്ടെത്തിയ 17 കോണ്‍ക്രീറ്റ്‌ സ്‌പാനുകളും മാറ്റണം. 42 കോടി മുടക്കി നിര്‍മിച്ച പാലം 18.5 കോടികൂടി മുടക്കിയാലേ പൂര്‍വ്വസ്ഥിതിയിലാകുകയുള്ളൂ. 100 വര്‍ഷം എങ്കിലും ഉപയോഗിക്കേണ്ട പാലമാണ്‌ 2 വര്‍ഷംകൊണ്ട്‌ തകര്‍ന്നത്‌. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്‌.

പാലം നിര്‍മാണത്തിലെ അപാകത സംബന്ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടക്കുന്നുണ്ട്‌. മറ്റ്‌ അന്വേഷണത്തിനായി പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തിയശേഷം കുറ്റക്കാര്‍ക്കെതിരെ നടപടികളുമ ഉണ്ടാകും – മുഖ്യമന്ത്രി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *