നീറ്റ് പരീക്ഷയ്ക്കായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക്

കൊച്ചി: നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി. അധികം പരിക്ഷ സെന്റര്‍ ഇല്ലാത്തതു മൂലം തമിഴ് നാട്ടില്‍ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇക്കുറി കൊച്ചിയിലാണ് പരീക്ഷാ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
പരീക്ഷയ്ക്കായി എത്തുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനായി ജില്ലാ ഭരണകൂടം റെയില്‍വേ, ബസ് സ്റ്റേഷന്കളിലായി ഹെല്പ് ഡെസ്കുകള്‍ തുറന്നിട്ടുണ്ട്. സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളും മറ്റു സുരക്ഷിത സ്ഥലങ്ങളിലും വിദ്യാര്‍ത്ഥികളെ താമസിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൃത്യമായി എത്തിക്കാനും ഹെല്‍പ്പ് ഡെസ്കിലെ വളണ്ടിയര്‍മാര്‍ സഹായിക്കുന്നുണ്ട്. നാളെ രാവിലെ പത്ത് മുതല്‍ ഒരു മണിവരെയാണ് പരീക്ഷ.

