KOYILANDY DIARY.COM

The Perfect News Portal

നീന്തല്‍ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: വീരവഞ്ചേരി എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ പരിശീലനം ആരംഭിച്ചു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി വിദ്യാര്‍ഥികള്‍ക്ക് സ്വിമ്മിങ് ജാക്കറ്റ് നല്‍കിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

റിട്ട. നേവി ഉദ്യോഗസ്ഥനായ സുമേഷ് ഉത്രാടത്തിന്റെ ശിക്ഷണത്തിലാണ് വിദ്യാര്‍ഥികള്‍ നീന്തല്‍ അഭ്യസിക്കുന്നത്. ഈ വര്‍ഷം നൂറ് വിദ്യാര്‍ഥികളാണ് നീന്തല്‍ പരിശീലനത്തിന് ഒരുങ്ങുന്നത്. പി.ടി.എ. പ്രസിഡന്റ് മൊയിലേരി ബാലകൃഷ്ണന്‍, ഗഫൂര്‍ താവൊടി കെ.വി. സരൂപ്, ജലീഷ് ബാബു, ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *