നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘത്തിനു കീഴിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരിഭിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് അനക്സ് ബിൽഡിംഗിൽ ആരംഭിച്ച മെഡിക്കൽ സ്റ്റോർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ആദ്യ വിൽപ്പന നിർവ്വഹിച്ചു. മുൻ എം.എൽ.എ കെ. ദാസൻ മുഖ്യാതിഥിയായി. കൗൺസിലർ എ. ലളിത, എം.എ. ഷാജി, ടി.കെ. ജോഷി, എൻ. സുജിത, ആർ.കെ. മനോജ് എന്നിവർ സംസാരിച്ചു.

