നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും സെക്രട്ടറി ജെ.ആര്. പദ്മകുമാറും അടങ്ങുന്ന പത്തംഗ സംഘമാണ് നിരോധനാജ്ഞ ലംഘിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇരു വാഹനങ്ങളിലായി നിലയ്ക്കലില്‍ ഒന്നാം ഗേറ്റിലെത്തിയ സംഘം റോഡിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ശബരിമലയില്‍ യുവതികളെ കയറ്റുന്നത് ഏത് വിധേനയും തടയുമെന്നും ഇവര്‍ പറഞ്ഞു. ശബരിമല പൂങ്കാവനത്തെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.രാധാകൃഷ്ണന് ഉള്‍പ്പെടുന്ന സംഘത്തെ ഉടന്‍ തന്നെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

