നിര്‍മ്മാണ തൊഴിലാളി യൂണിയന് കുടുംബസംഗമം

കൊയിലാണ്ടി; നിര്‍മ്മാണ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) കൊയിലാണ്ടി മേഖലാ കുടുംബസംഗമം കണയങ്കോടില്‍ സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദന് ഉദ്ഘാടനം ചെയ്തു. വി.എം സിറാജ് അധ്യക്ഷത വഹിച്ചു. അശ്വനിദേവ്, എം. പത്മനാഭൻ, എൻ.കെ.ഭാസ്ക്കരൻ, എം.വി. ബാലൻ, കെ.ബിനില, എന്നിവർ സംസാരിച്ചു. പി.കെ. ഇസ്മയിൽ സ്വാഗതവും, പി.കെ. സന്തോഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും ഗാനവിരുന്നും അരങ്ങേറി.
