നിരോധിത ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

തലശേരി: നിരോധിത ലഹരി മരുന്നുമായി തലശേരി സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. സെയ്ദാര്‍പള്ളിക്ക് സമീപം താമസിക്കുന്ന മിഹ്റാജ് കാത്താണ്ടിയെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നായ മെഥലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിനും നിരോധിത ഗുളികയായ സ്പാസ്മോ പ്രോക്സിവോണുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
സ്ഥിരമായി ഈ മരുന്ന് ഉപയോഗിച്ചാല്‍ കിഡ്നി ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും മാനസികാസ്വാസ്ഥ്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത് കൈവശം സൂക്ഷിക്കുന്നത് ജാമ്യം പോലും ലഭിക്കാത്ത കുറ്റമാണെന്നും പോലീസ് അറിയിച്ചു.

വേദന സംഹാരിയായി ഉപയോഗിക്കുന്ന ഈ ഗുളികകള്‍ മൂന്ന് ഡോക്ടര്‍മാരുടെ കുറിപ്പുണ്ടെങ്കില്‍ മാത്രമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍, ഒരുമാസം മുമ്ബ് പഴയങ്ങാടി മാട്ടൂലില്‍നിന്ന് ഇതേ മരുന്ന് പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് മാട്ടൂല്‍ സ്വദേശിയായ യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തലേശരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി ലഹരിമരുന്ന് കച്ചവടക്കാരില്‍ ഒരാള്‍ മാത്രമാണ് മിഹ്റാജ് എന്നും, ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് നാര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മിഹ്റാജ് പിടിയിലായത്. ഇയാളെ ഇന്ന് തലശേരി കോടിയില്‍ ഹാജരാക്കും.
