KOYILANDY DIARY.COM

The Perfect News Portal

നിയമാനുസൃതമല്ലാത്ത എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെയും കര്‍ശനമായ നടപടി എടുക്കും: യു വി ജോസ്

കോഴിക്കോട്: കെട്ടിട നിര്‍മാണത്തിനിടെ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. നിയമാനുസൃതമല്ലാത്ത എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെയും കര്‍ശനമായ നടപടിയുമായി മുന്നോട്ടപോവുമെന്ന് കലക്ടര്‍ യു വി ജോസ്. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി കലക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

നഗരത്തില്‍ വ്യാഴാഴ്ച്ച ഉണ്ടായ അപകടത്തെതുടര്‍ന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിക്കുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടറുടെ ഇടപെടല്‍. ചട്ടങ്ങള്‍ പാലിക്കാതെ ജില്ലയില്‍ പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സംശയിക്കുന്നുണ്ട്. നിലവില്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കെട്ടിടങ്ങളും പരിശോധിച്ച്‌ ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അതത് തദ്ധേശസ്വയംഭരണസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു.

അപകടത്തെതുടര്‍ന്ന് തൊട്ടടുത്ത കെട്ടിടങ്ങളിലെ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യം തുടര്‍ന്നും ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. കെട്ടിട നിര്‍മാണസ്ഥലങ്ങളില്‍ തൊഴിലാളികളുടെ എണ്ണവും പേരുവിവരങ്ങളും രേഖപ്പെടുത്തുന്നുണ്ടോ, മതിയായ സുരക്ഷാഉപകരണങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാവുന്നുണ്ടോ എന്നെല്ലാം പരിശോധിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

Advertisements

മരിച്ചവര്‍ക്ക് നഷ്ടപരിഹാരതുക നല്‍കുമെന്ന് കരാറുകാര്‍ അറിയിച്ചിട്ടുണ്ട്. ക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നുണ്ട്. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് നടപടി കൈക്കൊള്ളുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി. ഡപ്യൂട്ടികലക്ടര്‍ (ഡി.എം) കൃഷ്ണന്‍കുട്ടി, അസി. ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ രജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

1996 ലെ ബില്‍ഡിംഗ് & അദര്‍ കസ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് (റഗുലേഷന്‍ ഓഫ് എംപ്‌ളോയ്‌മെന്റ് ആന്റ് കീഷന്‍സ് ഓഫ് സര്‍വ്വീസ്) ആക്‌ട് പ്രകാരം തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് കാണിച്ച്‌ കെട്ടിട ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി കോഴിക്കോട് ജില്ലാ ലേബര്‍ ഓഫിസറും (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *