നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള “ആസാദി കാ അമ്യത് മഹോത്സവ”ത്തിന്റെ ഭാഗമായി 2021 ഒക്ടോബർ 2 മുതൽ നവംബർ 14 വരെ നിയമ ബോധവത്ക്കരണ പരിപാടികൾ നടത്തുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ സിവിൽ പോലീസ് ഓഫീസർമാർക്കും സിവിൽ എക്സൈസ് ഓഫീസർമാർക്കുമായി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ കൊയിലാണ്ടി സബ് ജഡ്ജും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ എ.എം.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ടി.പി. അനിൽ (സ്പെഷ്യൽ ജഡ്ജ്, ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, കൊയിലാണ്ടി) ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എൻ.സുനിൽ കുമാർ എൻ.എസ്.എച്ച്. ഒ, കൊയിലാണ്ടി) എ.ജി.പി. അഡ്വ. പി.പ്രശാന്ത് (അഡീഷണൽ ഗവൺമെന്റ് പ്ലീഡർ, കൊയിലാണ്ടി) വിജ്ഞാന പ്രദമായ ക്ലാസ് നയിച്ചു. വി. ധനേഷ്. സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കൊയിലാണ്ടി) സംസാരിച്ചു.


