നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു

വടകര : ദേശീയപാതയിലെ കണ്ണൂക്കരയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. ഏറാമല കച്ചേരികെട്ടിയ പറമ്ബത്ത് ജിനേഷ്(30)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അപകടം. വടകരയില്‍ നിന്നും തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ കാറിടിച്ചാണ് അപകടം.
അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരനായ ജിനേഷിനെ ഇടിച്ച് തെറിപ്പിച്ച ശേഷം മറിഞ്ഞു. ഉടന്‍ തന്നെ നാട്ടുകാര്‍ ജിനേഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂക്കരയിലെ ഐക്ക അലൂമിനിയം ഫാബ്രിക്കേഷനിലെ തൊഴിലാളിയാണ് ജിനേഷ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് : നാണു. മാതാവ് : പത്മിനി. സഹോദരങ്ങള്‍ : നിജേഷ്, ജനീഷ്. ചോമ്ബാല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും.

