നാളീകേര കൃഷിയിലും നെല്‍കൃഷിയിലും മൃഗ സംരക്ഷണത്തിലും ഊന്നല്‍ നല്‍കി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍

കൊയിലാണ്ടി: നാളീകേരകൃഷിയിലും നെല്‍കൃഷിയിലും മൃഗസംരക്ഷണത്തിലും ഊന്നല്‍ നല്‍കിയ പദ്ധതി രേഖ മുന്നില്‍വെച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വികസന സെമിനാര്‍ നടന്നു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.അനില്‍കുമാര്‍ പദ്ധതിരേഖ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ വരേക്കല്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ പി.പി.ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയന്‍ കണ്ണഞ്ചേരി, വീര്‍വീട്ടില്‍ മോഹനന്‍, പി.ടി.നാരായണന്‍, സുഹറ മെഹബൂബ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.ശശിധരന്‍, സെക്രട്ടറി പി.ജയരാജന്‍, അസി. സെക്രട്ടറി എം.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
