KOYILANDY DIARY.COM

The Perfect News Portal

നാടെങ്ങും കലാപമുണ്ടാക്കാന്‍ ആസൂത്രണം ചെയ്‌ത്‌ സംഘപരിവാര്‍ വാട്‌സ്‌ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച്‌ നാടെങ്ങും കലാപമുണ്ടാക്കാന്‍ ആസൂത്രണം ചെയ്‌ത്‌ സംഘപരിവാര്‍ വാട്‌സ്‌ ഗ്രൂപ്പുകള്‍. ശബരിമല കര്‍മ്മസേന എന്ന ഗ്രൂപ്പ് വഴിയാണ് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നത്. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ അടക്കം കത്തിക്കുവാനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. ഹിന്ദുത്വ തീവ്രവാദ സംഘടനയായ രാഷ്‌ട്രീയ ബജ്‌രംഗ്‌ദളിന്റെ പേരിലുള്ള വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പില്‍ എകെജി സെന്റര്‍ കത്തിക്കണമെന്നും ക്രമസമാധാനം തകര്‍ക്കണമെന്നും ആഹ്വാനമുണ്ട്‌.

കലാപത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ ഈ ഗ്രൂപ്പില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. എസ് ശ്രീജിത്ത് എന്ന ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനാണ്‌ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഇത്തരം അനവധി വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകളില്‍ കലാപത്തിന്‌ ആസൂത്രണം ചെയ്യുന്ന ചര്‍ച്ചകള്‍ നടക്കുന്നതായാണ്‌ വിവരം.

പൊലീസ്‌ വാഹനങ്ങള്‍ നശിപ്പിക്കാനും കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും ഗ്രൂപ്പിലെ സന്ദേശങ്ങളില്‍ പറയുന്നു. പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന മറ്റു ഗ്രൂപ്പുകളെക്കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *