നഴ്സുമാരുടെ സമരം: സ്വകാര്യ ആശുപ്ത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്നു
 
        കോഴിക്കോട്: സംസ്ഥാന വ്യാപകമായുള്ള നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപ്ത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്നു. ഡെങ്കിപ്പനി രോഗബാധിതരും കുട്ടികളും ഉള്‍പ്പടെയുള്ള രോഗികളെയാണ് ആശുപത്രികള്‍ പറഞ്ഞുവിടുന്നത്.
മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിക്കണമെന്നും ആശുപത്രി മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ ഡിഎംഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നഴ്സുമാരുടെ സമരം ആരംഭിച്ച സമയത്തു തന്നെ രോഗികളെ പ്രവേശിപ്പിക്കുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സമരം ശക്തമാവുന്ന സാഹചര്യത്തില്‍ ലഭ്യമായിരുന്ന നഴ്സുമാരും സമരത്തിനിറങ്ങുന്ന സാഹചര്യത്തിലാണ് ചികിത്സയിലിരുന്ന രോഗികളെ വരെ പറഞ്ഞുവിടുന്നത്.

അതേസമയം ജോലിക്ക് വരാന്‍ തയ്യാറുള്ള നഴ്സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കുമെന്നും. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍തലത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവണമെന്നും മാനേജ്മെന്റുകള്‍ പറയുന്നു.



 
                        

 
                 
                