നടി അശ്വതിക്ക് കൊച്ചിയിലെ സെക്സ് റാക്കറ്റുമായി ബന്ധം
കൊച്ചി: മയക്കുമരുന്നുമായി പിടിയിലായ സിനിമ- സീരിയല്‍ നടി അശ്വതി ബാബു ഗോവയിലെ സ്ഥിര സന്ദര്‍ശകയായിരുന്നെന്ന് പൊലീസ്. മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കാനാണ് ഇവര്‍ പതിവായി ഗോവയിലെത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ബംഗളൂരുവിലും ഇവര്‍ മയക്കുമരുന്നു പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്.
സിറ്റി ഷാഡോ പൊലീസിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം അശ്വതിയുടെ ഫ്‌ളാറ്റില്‍നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസ് കണ്ടെടുത്ത മയക്കുമരുന്ന് ബംഗളൂരുവില്‍നിന്ന് എത്തിച്ചതാണെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. വിഷാദരോഗത്തില്‍നിന്ന് രക്ഷതേടിയാണ് താന്‍ ലഹരി ഉപയോഗിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.

വന്‍കിട ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ചാണ് നടി മയക്കുമരുന്ന് കൈമാറിയിരുന്നത്. നടിയുടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കൈമാറുകയും ലഹരിപാര്‍ടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

കൊച്ചിയിലെ സെക്സ് റാക്കറ്റുമായി ബന്ധം സൂചിപ്പിക്കുന്നതടക്കമുള്ള സന്ദേശങ്ങള്‍ നടിയുടെ ഫോണില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനായി നടിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

കഴിഞ്ഞ 16നാണ് അശ്വതി ബാബുവിനെയും സഹായി ബിനോയിയെയും മയക്കുമരുന്നുമായി പിടികൂടിയത്. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.
