നടന് സത്താറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ചലച്ചിത്ര നടന് സത്താറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനായിരുന്നു സത്താര്‍.
നാലു പതിറ്റാണ്ടുകാലം ചലച്ചിത്രലോകത്ത് സജീവ സാന്നിധ്യമായിരുന്ന സത്താര്‍ അക്കാലത്തെ ജനപ്രിയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

