ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷണ സംഘം പത്തനംതിട്ടിയില്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി. സംഘം തീര്‍ത്ഥാടകരില്‍ നിന്ന് തെളിവെടുപ്പു നടത്താനായി നിലയ്ക്കലേക്ക് തിരിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് എത്തിയത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് സംഘം എത്തിയത്.
നേരത്തെ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്സപെടുത്തിയ സമയത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും നെയ്യഭിഷേകമടക്കമുള്ളവ ചെയ്യാന്‍ ഭക്തര്‍ക്ക് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം.

അതേസമയം ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടുമിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. ഒപ്പം തന്നെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ താല്‍ക്കാലികമായി ഒരുക്കാനും ദേവസ്വം ബോര്‍ഡ് നടപടിയെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണണ് സംഘം പരിശോധനയ്ക്കെത്തിയിരിക്കുന്നത്.

