ദേശീയ പാതയിലെ (പാലക്കുളം) തണൽമരം മുറിച്ചു മാറ്റണം: നാട്ടുകാർ

കൊയിലാണ്ടി: ദേശീയ പാതയിലെ റോഡരുകിൽ അപകട ഭീഷണി ഉയർത്തുന്ന തണൽമരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കുളങ്ങര ബസ് സ്റ്റോപ്പിനും ജുമാ മസ്ജിദിനും ഇടയിലാണ് അപകട ഭീഷണി ഉയർത്തി യുള്ള തണൽ മരത്തിന്റെ വേരിലൂടെയാണ് ദേശീയപാതയുടെ ടാറിംഗ് കിടക്കുന്നത്.
അത്കൊണ്ട് തന്നെ അപകടമുണ്ടാകാനുളള സാധ്യത ഏറെയാണ്. ഈ ഭാഗങ്ങളിലെല്ലാം അപകട ഭീഷണി ഉയർത്തിയ മരങ്ങൾ അധികൃതർ നീക്കം ചെയ്തിരുന്നെങ്കിലും യഥാർത്ഥത്തിൽ ഭീഷണി ഉയർത്തുന്ന മരം മുറിച്ചുമാറ്റിയില്ല. അടിയന്തരമായി ഭീഷണി ഉയർത്തുന്ന മരം മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

