ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ദേവസ്വം കമ്മീഷണര്‍ സ്ഥാനങ്ങളില്‍ അഹിന്ദുക്കള്‍ക്കും ചുമതല നല്‍കാമെന്ന ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലിജ്യസ് ആക്ടിലെ ദേവസ്വം കമ്മീഷണര്‍ നിയമന ഭേദഗതി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി.

അതേസമയം നിലക്കലില്‍ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വ്വീസുകള്‍ ത്രിവേണി വരെ നീട്ടണമെന്നും ത്രിവേണിയില്‍ നിന്ന് പമ്പയിലേക്ക് അയ്യപ്പന്മാരെ ടിക്കറ്റില്ലാതെ കൊണ്ടുപോകാന്‍ കഴിയുമോയെന്നുംകോടതി ചോദിച്ചു.

