ദമ്പതികളെ അയല്‍വാസി അടിച്ചു കൊന്ന സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ആലപ്പുഴ: മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി അടിച്ചു കൊന്ന സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. മാവേലിക്കര സ്വദേശി ബിജു(45), ഭാര്യ കല(43) എന്നിവരാണ് അയല്‍വാസിയുടെ ക്രൂര ആക്രമണിത്തിനരയായി കൊല്ലപ്പെട്ടത്.
ദമ്ബതികളുടെ മകന് ആറു വയസ്സുകാരന് ദേവന് നിലവിളിച്ച് ഒാടി വന്നപ്പോഴാണ് അയല്‍വാസികള്‍ അരും കൊലയെപ്പറ്റി അറിയുന്നത്.തുടര്‍ന്ന് ഓടിക്കൂടി എത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ബിജുവിനെയും ശശികലയെയുമാണ്.

തല പൊട്ടി രക്തം വാര്‍ന്നൊലിച്ച് കാലുകളൊടിഞ്ഞ അവസ്ഥയിലായിരുന്നു ഇരുവരും. കമ്ബിവടി കൊണ്ടടിയേറ്റ് കാലുകള്‍ ഒടിഞ്ഞു തൂങ്ങിയതിനാല്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.

മകന് ദേവന് അയല്‍ വാസികൂടിയായ പ്രതി സുധീഷിനെ തിരിച്ചറിഞ്ഞതു പ്രകാരം ആ നാട്ടിലെ മുഴുവന്‍ ആളുകളും പ്രതിയെ തിരഞ്ഞിറങ്ങി. തുടര്‍ന്ന് പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.

കസ്റ്റഡിയില്‍ എടുത്ത അയല്‍വാസി സുധീഷിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വസ്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ദാരുണ സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ് ആ നാട്.
