ദമാമില്‍ മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ സ്വിമ്മിങ്പൂളില്‍ മുങ്ങി മരിച്ചു
ദമാം : സൗദി ദമാമില്‍ മലയാളി സഹോദരങ്ങള്‍ അടക്കം മൂന്ന് കുട്ടികള്‍ സ്വിമ്മിങ്പൂളില്‍ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര് കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസിന്റെയും സൗമിയുടെയും മക്കളായ സഫ്വാന് (6), സൗഫാന്‍ (4) എന്നിവരും 10 വയസുള്ള ഒരു ഗുജറാത്തി ബാലനുമാണ് മരിച്ചത്. ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടിന്നിരുന്ന സ്വിമ്മിങ് പൂളില്‍ കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതു കാണാനത്തിെയ സൗഫാനാണ് ആദ്യം വെളളത്തില്‍ വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഫ്വാനും ഗുജറാത്തി ബാലനും മുങ്ങിതാഴുകയായിരുന്നു.

ദമാം ഇന്ത്യന്‍ സ്കൂളില്‍ ഒന്നാം ക്ളാസിലാണ് സഫ്വാന് പഠിക്കുന്നത്. ഇവിടെ തന്നെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് സൗഫാന്‍. മൃതദേഹം ദമ്മാം അല്‍മന ആശുപത്രിയില്‍. ദമ്മാം ബേസിക് കെമിക്കല്‍ ഇന്ഡസ്ട്രീസില് ഉദ്യോഗസ്ഥനാണ് നവാസ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൗമി. ഇവരുടെ മരണത്തില്‍ അനുശോചിച്ച് സ്കൂളിന് അവധി നല്കി.

