തോട്ടം തൊഴിലാളികള്‍ റബ്ബര്‍ എസ്റ്റേറ്റുറുകളില് പ്രകടനം നടത്തി

മുക്കം: കൂലിവര്‍ദ്ധന അടക്കമുള്ള വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് തോട്ടം തൊഴിലാളികള്‍ റബ്ബര്‍ എസ്റ്റേറ്റുറുകളില് പ്രകടനം നടത്തി. കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്(സി.ഐ.ടി.യു.) ആണ് എസ്റ്റേറ്റുകളില്‍ പ്രകടനം നടത്തിയത്. കഴിഞ്ഞ ഡിസംബറില്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും കൂലി പുതുക്കി നിശ്ചയിക്കാന്‍ തോട്ടം ഉടമകള്‍ തയ്യാറായിട്ടില്ല.തോട്ടം മേഖലയ്ക്ക് സര്‍ക്കാര്‍ പല ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടും തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു. സമരരംഗത്തിറങ്ങിയത്.
തിരുവമ്ബാടി എസ്റ്റേറ്റില്‍ യൂണിയന് പ്രസിഡന്റ് ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.എം.പി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.കെ.റഫീഖ്, പി.വീജീഷ് എന്നിവര്‍ സംസാരിച്ചു.അള്ളി കാലിക്കറ്റ് എസ്റ്റേറ്റ്, തിരുവമ്ബാടി എസ്റ്റേറ്റ് നിലേശ്വരം ഡിവിഷന് എന്നിവിടങ്ങളിലും തൊഴിലാളികള്‍ പ്രകടനം നടത്തി.
