തെരുവോര കച്ചവടക്കാരെ നഗരസഭ സ്ഥലം കണ്ടെത്തി പുന:സ്ഥാപിക്കണം: മർച്ചൻ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: നഗരത്തില്‍ അശാസ്ത്രീയമായ രീതിയില്‍ കച്ചവടം ചെയ്യുന്ന തെരുവോര കച്ചവടക്കാരെ നഗരസഭ സ്ഥലം കണ്ടെത്തി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യനും നഗരസഭ ഉദ്യോഗസ്ഥര്‍ക്കും മര്‍ച്ചൻ്റ്സ് അസോസിയേഷന് നിവേദനം നല്കി. ബസ് സ്റ്റാന്‍ഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് കടന്നു പോവേണ്ട ഫുട്പാത്ത് കൈയേറി കച്ചവടം ചെയ്യുന്നതും, അശാസ്ത്രീയമായ രീതിയില്‍ മത്സ്യ കച്ചവടം ചെയ്യുന്നതും പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിവേദനം നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിഹാരം കാണാൻ നഗരസഭ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു.
അസോസിയേഷന് പ്രസിഡണ്ട് കെ.കെ. നിയാസ് നിവേദനം ചെയർമാന് കൈമാറി. കെ. പി.രാജേഷ്, കെ.കെ. ദിനേശന്, അസീസ് എമിനന്റ്, പ്രമോദ്, അജീഷ്, സുകന്യ ബാബു, പി. ചന്ദ്രന്, പ്രണീഷ്, അഫ്സല് അമേത്ത്, വി.പി. ബഷീര്‍, മനീഷ്, പ്രേമദാസന് എന്നിവര്‍ നിവേദനസംഘത്തില്‍ പങ്കാളികളായിരുന്നു.

