തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ കോയമ്ബത്തൂരില്‍ ചികില്‍സയിലിരിക്കെ മരിച്ചു

കോയമ്ബത്തൂര്‍: തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ കോയമ്ബത്തൂരില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ചേറ്റുപുഴ സ്വദേശിനി ലോലിത (42) യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇവരെ കാണാതായത്. ഇന്നലെ രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ ലോലിതയെ നാട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു.
പൊള്ളാച്ചി-ആര്‍എസ് കനാല്‍ റോഡരികിലുള്ള പറമ്ബിലാണു ലോലിതയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണു പ്രാഥമിക നിഗമനം. വീട്ടില്‍നിന്നു പോകുമ്ബോള്‍ ലോലിത ആഭരണങ്ങള്‍ എടുത്തിരുന്നു. ഈ ആഭരണങ്ങള്‍ ഇപ്പോള്‍ കാണാനില്ല.

മകളെ കാണാനില്ലെന്നു പറഞ്ഞു ലോലിതയുടെ അമ്മ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. വീട്ടിലേക്ക് ഇനി വരുന്നില്ലെന്നു ഫോണിലൂടെ അമ്മയെ വിളിച്ചറിയിച്ചിരുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.

