തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം

തൃശ്ശൂര്‍: തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. തൃശ്ശൂര്‍ ചാവക്കാട് എസ്‌ബിഐ എടിഎം ആണ് തകര്‍ത്തത്. പണം നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുറച്ചുദിവസം മുമ്പാണ് കൊച്ചിയില്‍ ഇരുമ്പനത്തും തൃശൂര്‍ ചാലക്കുടിയിലും എടിഎം തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയത്. കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ചാവക്കാട് വീണ്ടും എടിഎം തകര്‍ത്തത്. ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നാല് എടിഎമ്മുകളാണ് തകര്‍ത്തത്.
ആദ്യ സംഭവത്തില്‍ സിസിടി ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, കവര്‍ച്ചയ്ക്കായി ഉപയോഗിച്ച വാഹനം തുടങ്ങി അക്രമികള്‍ അവശേഷിപ്പിച്ച തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്‌ടാക്കള്‍ക്കായി മറ്റ് സംസ്‌ഥാനങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്.

