KOYILANDY DIARY.COM

The Perfect News Portal

തൃശൂരില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും രണ്ട് ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ തള്ളി. ശേഷിച്ച ഒമ്ബത് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. പൊതുനിരീക്ഷകന്‍ പികെ സേനാപതിയുടെ സാന്നിധ്യത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടിവി അനുപമയാണ് സൂക്ഷ്മപരിശോധന നടത്തിയത്.

സ്വതന്ത്ര സ്ഥാനാര്‍ഥികളായ ജോര്‍ജ് മങ്കിടിയന്‍, ഹംസ എപി എന്നിവരുടെ പത്രികകളാണ് തള്ളിയത്. നാമനിര്‍ദ്ദേശകരുടെ വിവരം കൃത്യമല്ലാത്തതിനാലാണ് ജോര്‍ജ് മങ്കിടിയന്റെ പത്രിക തള്ളിയത്. വോട്ടര്‍ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കാത്തതിനാലാണ് ഹംസ എപിയുടെ പത്രിക തള്ളിയത്. സിപിഐയുടെ ഡമ്മി സ്ഥാനാര്‍ഥി രമേഷ്‌കുമാര്‍, ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥി എ പരമേശ്വരന്‍ എന്നിവരുടെ പത്രികകളാണ് അവരുടെ യഥാര്‍ഥ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ചതിനാല്‍ തള്ളിയത്.

ടിഎന്‍ പ്രതാപന്‍ (കോണ്‍ഗ്രസ്), രാജാജി മാത്യു തോമസ് (സിപിഐ), സുരേഷ്‌ഗോപി (ബിജെപി), നിഖില്‍ ടിസി (ബിഎസ്പി), എന്‍ഡി വേണു (സിപിഐഎംഎല്‍ റെഡ് സ്റ്റാര്‍), സ്വതന്ത്രരായ സോനു, പ്രവീണ്‍ കെപി, ചന്ദ്രന്‍ പിഎ, സുവിത് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഏപ്രില്‍ എട്ടോടെ സ്ഥാനാര്‍ഥി പട്ടിക അന്തിമമാകും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *