തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച. 50പവന് സ്വര്‍ണം ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കവര്‍ന്നതായാണ് വിവരം. മോഷണത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ ആയിരുന്നു മോഷണം നടന്നത്. പത്തോളം പേരടങ്ങുന്ന സംഘം വീട്ടിലെത്തി വീട്ടുകാരെ കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു. വീട്ടില്‍ ഗൃഹനാഥനടക്കും അഞ്ചോളം ആളുകളാണ് ഉണ്ടായിരുന്നത്. 50 പവനിലധികം സ്വര്‍ണവും പണവും വിലപ്പെട്ട സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

ജനലുകള്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ സംഘം ആദ്യം ഗൃഹനാഥനെ കെട്ടിയിട്ടു. തുടര്‍ന്ന് മറ്റുള്ളവരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഇവര്‍ ഗൃഹനാഥനെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ ഗൃഹനാഥന് തൃപ്പൂണിത്തുറ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്തില്‍ ലിസി ജംഗ്ഷനിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അഞ്ച് പവനോളം സ്വര്‍ണമാണ് ഇവിടെ നിന്നും കവര്‍ന്നത്.

