തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായി ബന്ധമുളളതായി അറിയില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്

തിരുവനന്തപുരം: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായി ബന്ധമുളളതായി അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്. അവര്‍ ഇപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനമെന്നും മുല്ലപ്പളളി പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയ തൃപ്തി ദേശായിയുമായി സംസ്ഥാന സര്‍ക്കാറിന് വേണ്ടി ആലുവ തഹസില്‍ദാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു തൃപ്തി.
അതേസമയം, ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജി നല്‍കാനുളള തീരുമാനം സ്വാഗതാര്‍ഹമെന്നും മുല്ലപ്പളളി പറഞ്ഞു. തിങ്കളാഴ്ച സാവകാശ ഹര്‍ജി നല്‍കിയേക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം ആയിരിക്കും അന്തിമ തീരുമാനം. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രതികരിച്ചു.

