തീരദേശ സ്ത്രീശക്തി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: വടകര മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി വി.കെ.സജീവന്റെ വിജയത്തിനായി മൽസ്യ പ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിൽ തീരദേശ സ്ത്രീശക്തി സംഗമം സംഘടിപ്പിച്ചു. കേസരി മുഖ്യ പത്രാധിപർ എൻ.ആർ.മധു ഉൽഘാടനം ചെയ്തു. സി.പി.പ്രസീത അദ്ധ്യക്ഷത വഹിച്ചു.
ബി.എം.പി.എസ്.സംസ്ഥാന പ്രസിഡണ്ട് കെ.രജനീഷ് ബാബു, ബി.എം.പി.എസ്.ജില്ലാ പ്രസിഡണ്ട് പി.പി.സന്തോഷ്, അഡ്വ. വി.സത്യൻ, കെ..വി.സുരേഷ്, പ്രഹ്ളാദൻ, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി സതി ബാലൻ എന്നിവർ
സംസാരിച്ചു.നിരവധി സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു.

