തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വീൽചെയർ നല്കി

കൊയിലാണ്ടി: തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വീൽചെയർ നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി ദേശവ്യാപകമായി നടത്തുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി ബി.ജെ.പി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയാണ് തിരുവങ്ങൂർ ആശുപത്രിയിൽ വീൽ ചെയ്ർ നല്കിയത്.
ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ അനി ടി പി, ഹെൽത്ത് സൂപ്പർവൈസർ ഉലഹന്നാൻ, ഹെൽത്ത് ഇൻസ്പക്ടർ ശശികുമാർ, പി എച്ച് എൻ സൂപ്പർവൈസർ ജഗതാംബിക എന്നിവർ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ.വി.സത്യനിൽ നിന്ന് ഏറ്റുവാങ്ങി.
അഡ്വ. വി.സത്യൻ പരിപാടി ഉൽഘാടനം ചെയ്തു. BJP നിയോജക മണ്ഡലം സെക്രട്ടറി ബിനീഷ് ബിജലി, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് വിനോദ് കാപ്പാട്, സെക്രട്ടറി ശശി അമ്പാടി, നേതാക്കളായ മാധവൻ പൂക്കാട്, വി കെ സി ജയപ്രകാശ്, ഷാജി വളപ്പിൽ, സുനിൽ എ.കെ, സരീഷ് പുക്കാട്, ഗോവിന്ദൻ നായർ കമ്മനക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
