തിരുവങ്ങൂരിൽ വാഹനാപകടം: യുവാവ് മരിച്ചു

കൊയിലാണ്ടി:ദേശീയ പാതയിൽ തിരുവങ്ങൂരിൽ വാഹനാപകടം ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒരാൾക്ക് പരുക്ക്. കോഴിക്കോട് കുണ്ടൂപറമ്പ് കക്കാട്ട് വയൽ അരവിന്ദൻ്റെ മകൻ അജീഷ് (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യാത്രകാരനെ തിരുവങ്ങൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവങ്ങൂർ ടൗണിനു തെക്ക് ഭാഗത്തായിരുന്നു അപകടം.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന, KL 58 R 3424 നമ്പർ സ്വകാര്യ ബസ്സ്. അതേ ഭാഗത്തെക്ക് പോകുന്ന KL85 2765 ബൈക്കിൽ പിറകിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ചു വീണ യുവാവ് ബസ്സിനടിയിൽപ്പെടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. മൃതദേഹം മോർച്ചറിയിലെക്ക് മാറ്റി. റോഡിൽ ചിതറി തെറിച്ച രക്തക്കറയും മറ്റും അഗ്നി രക്ഷാസേന ശുചീകരിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസും സ്ഥലത്തെത്തി ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി.


