തിക്കോടിയിൽ കോവിസ് ബാധിച്ച് മരിച്ച മുല്ലക്കോയയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി
        കൊയിലാണ്ടി: തിക്കോടിയിൽ കോവിസ് ബാധിച്ച് മരിച്ച പറമ്പത്ത് മുല്ലക്കോയയുടെ (67)  മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം മീത്തലെ കണ്ടി പള്ളിപറമ്പിൽ ഖബറടക്കി. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ.മാരായ, കെ.എം. പ്രസാദ്, ടി. റഫീഖ്, ശുചീകരണ തൊഴിലാളികളായ സുരേന്ദ്രൻ കുന്നോത്ത്, വിജയൻ, സജീവൻ, ജിഷാന്ത്, സന്നദ്ധ പ്രവർത്തകരായ കെ.ടി.ആരിഫ്, കെ.ടി.വി. ഉബൈദ് എം. സലീം, തുടങ്ങിയവർ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ്കൊയിലാണ്ടിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം ഖബറടക്കുന്നത്.  ബുധ നാഴ്ച പുലർച്ചെയായിരുന്നു മുല്ലകോയ തങ്ങൾ കോവിഡ് ബാധിച്ച് മരിച്ചത്. 
 പിതാവ്: പരേതനായ കോയക്കുട്ടി തങ്ങൾ. മാതാവ്: ആറ്റ ബീ.  ഭാര്യപരേതയായ ചെറിയ ബീവി.  മക്കൾ:  സൈദു മുഹമ്മദ് കോയ തങ്ങൾ, റഷീദ  ബീവി, കമറുന്നിസ ബീവി,  തസ്ന ബീവി, മുഹമ്മദ് ഷംനാദ്, മരുമക്കൾ: ലുഖ്മാനുൽ അഹ്സനി,  മുഹമ്മദ് സയ്യിദ്, മുഹമ്മദ് റഫീഖ്, ആയിഷാബി.


                        
