കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഭൂജല സംഭരണിയുടെ നിർമ്മാണം പൂർത്തിയായി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച ആറു നില കെട്ടിടത്തിന്റെ ഫയർ ആന്റ് സേഫ്റ്റി യുടെ ഭാഗമായി കെട്ടിടത്തിനു മുന്നിൽ നിർമ്മിച്ച ഭൂജലസംഭരണിയുടെ നിർമ്മാണം പൂർത്തിയായി.ആറു നില കെട്ടിടത്തിന് ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് വേണ്ടത്.
പുതിയ കെട്ടിടത്തിന്റെ മുന്നിൽ തന്നെയാണ് ഭുമി കുഴിച്ച് സംഭരണി നിർമ്മിച്ചത്. 25000 ലിറ്റർ കൊള്ളുന്ന നാല് ടാങ്കുകകളാണ്നിർമ്മിച്ചത്. ഊരാളുങ്കൽ ലേമ്പർ കോൺട്രാക്ട് സൊസൈറ്റിയാണ് സംഭരണിയുടെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്.

