KOYILANDY DIARY.COM

The Perfect News Portal

താലൂക്കാശുപത്രി കെട്ടിടം ജനുവരിയിൽ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് MLAയും ചെയർമാനും വ്യക്തമാക്കി

കൊയിലാണ്ടി: താലൂക്കാശുപത്രി ജനുവരിയിൽ മുഖ്യമന്ത്രിനാടിനു സമർപ്പിക്കുമെന്ന് എം.എൽ.എ.യും ചെയർമാനും അറിയിച്ചു. മലബാർ ബോർഡ് ആശുപത്രിയായിട്ടാണ് 1921ൽ കൊയിലാണ്ടി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. 1961 ൽ ആശുപത്രി താലൂക്കാശുപത്രിയായി മാറി. 20 ഡോക്ടർമാരുടെ തസ്തികയടക്കം 121 ജീവനക്കാർ ഇപ്പോൾ ഉണ്ട്. ദീർഘകാലം യു.ഡി.എഫ് എം.എൽ.എ. മാരും യു.ഡി.എഫിന്റെ മന്ത്രിമാരും കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ ഉണ്ടായെങ്കിലും ആ കാലയളവിലൊന്നും കൊയിലാണ്ടി താലൂക്കാശുപത്രിയുടെ വികസന കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നും. അത് എല്ലാവർക്കും അറിയാവു കാര്യമാണെന്നും കൊയിലാണ്ടി എം.എൽ.എ. കെ. ദാസനും നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനും വ്യക്തമാക്കി.

കൊയിലാണ്ടി താലൂക്കാശുപത്രിയുടെ വികസന രംഗത്ത് വലിയ മാറ്റങ്ങളുടെ തുടക്കമുണ്ടായത് 2006 ൽ അധികാരത്തിൽ വന്ന വി.എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവമെന്റിന്റെ കാലത്താണ്. അന്ന് കൊയിലാണ്ടിയിൽ പി.വിശ്വൻ മാസ്റ്റർ എം.എൽ.എ ആയിരുന്നു 2010 ൽ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് മലബാർ പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാന ബജറ്റിൽ 11.87 കോടി രൂപ വകയിരുത്തുകയും ചെയ്തതോടു കൂടിയാണ് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഇന്നു കാണു പുതിയ ബഹുനില കെട്ടിട നിർമ്മാണ പദ്ധതിയുടെ തുടക്കം കുറിക്കുത്. മലബാർ പാക്കേജ് എന്ന പേരിൽ കോഴിക്കോട് ജില്ലയിൽ ഒട്ടേറെ വലിയ വികസന പദ്ധതികൾ വന്ന കാലയളവായിരുന്നു അത്. ബജറ്റിൽ ഭരണാനുമതി ലഭ്യമായതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിവിധ നടപടി ശ്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി ടെണ്ടർ ചെയ്ത് 2011 ഫെബ്രുവരിയിൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിനുള്ളിൽ തന്നെ കേരളാ കസ്ട്രക്ഷൻ കോർപ്പറേഷനെ പ്രവൃത്തി ഏൽപ്പിക്കുകയും ചെയ്തു.

എന്നാൽ കസ്ട്രക്ഷൻ കോർപ്പറേഷൻ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിൽ നിന്ന് പിൻമാറുകയാണുണ്ടായത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി റീ ടെണ്ടർ നടത്തുന്ന നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിൽ നിർദ്ദിഷ്ട കെട്ടിടം നിർമ്മിക്കേണ്ട സ്ഥലത്ത് എൻ.ആർ.എച്ച്.എം വക നിർമ്മിച്ച കെട്ടിടത്തിന്റെ ഭാഗം ഓവർലാപ് ചെയ്തു വന്നതായി ശ്രദ്ധയിൽപെട്ടു. അതുകൊണ്ട് കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം കുറച്ച് 5 നില കെട്ടിടം 6 നിലയാക്കി പുതിയ പ്ലാൻ തയ്യാറാക്കേണ്ടതായി വന്നു. എം.എൽ.എ എന്ന നിലയിൽ കെ.ദാസൻ തിരുവനന്തപുരത്ത് ബന്ധപ്പെട്ട് പൊതുമരാമത്ത് ഓഫീസുകളിൽ നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ് കാര്യങ്ങൾ വേഗത്തിൽ നീങ്ങിയത്.മുമ്പേ സൂചിപ്പിച്ച പുതിയ പ്ലാൻ അനുസരിച്ച് റിവൈസ് എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി റീ ടെണ്ടർ ചെയ്ത് ഊരാളുങ്കൽ ലേബർ കോട്രാക്ട് സൊസൈറ്റിയെ ഏൽപിച്ചു.19 കോടി രൂപ ചെലവിൽ 3243 സ്‌ക്വയർ മീറ്ററിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.
പുതിയ കെട്ടിടത്തിൽ സജ്ജീകരണങ്ങൾ ഇപ്രകാരമാണ്. ഗ്രൗണ്ട് ഫ്‌ലോറിൽ ഓ.പി. യും, അത്യാഹിത വിഭാഗം എന്നിവയും, ഒന്നാം നിലയിൽ അനസ്‌തേഷ്യ, ഓപ്പറേഷൻ തിയ്യേറ്റർ, നിരീക്ഷണ കേന്ദ്രം, സ്റ്റാഫ് റൂം. രണ്ടാമത്തെ നിലയിൽ നഴ്‌സസ് സ്റ്റേഷൻ, ഐ.സി. യൂണിറ്റ്, ഡോക്‌ടേഴ്‌സ് റൂം, എന്നിവയാണ് പ്രവർത്തിക്കുക. മൂന്ന്, നാല് നിലകളിൽ പുരുഷൻമാരുടെ വാർഡുകളും, അഞ്ചാം നിലയിൽ സ്ത്രീകളുടെ വാർഡുമാണ് സജ്ജീകരിക്കുന്നത്. ടെറസ് ഫ്‌ലോറായ ആറാമത്തെ നിലയിൽ ലിഫ്റ്റ് മെഷീൻ, വാട്ടർടാങ്ക് എന്നിവയും ഉണ്ടാകും.

Advertisements

താലൂക്കാശുപത്രിയിൽ വീണ്ടും ഇപ്പോൾ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വികസന രംഗത്ത് ഒട്ടേറെ ഇടപെടലുകൾ നടന്നിട്ടുണ്ട്. നിലവിലുള്ള ജീവനക്കാരുടെ തസ്തികകൾക്ക് പുറമേ ആർദ്രം പദ്ധതിയിൽ 3 ഡോക്ടർമാരുടെയും, ഒരു ഇ.സി.ജി ടെക്‌നീഷ്യൻ, ഒരു മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ എന്നീ തസ്തികകൾ പുതുതായി സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. ഓർത്തോ വിഭാഗത്തിലുള്ള ജൂനിയർ മെഡിക്കൽ കൺസൽട്ടിനെ നിയമിച്ചിട്ടണ്ട്. 2 കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറെയും, ഇ.സി.ജി ടെക്‌നീഷ്യനെയും നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയന്റെ തസ്തികയിൽ ഒരാളെ നിയമിച്ചിട്ടുണ്ട്. ഹോസ്പിറ്റൽ സ്റ്റാൻഡേർഡൈസേഷന്റെ ഭാഗമായി സംസ്ഥാനത്തെ 18 താലൂക്കാശുപത്രികൾ പുതിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയാണ്.

ആർദ്രം പദ്ധതിയിൽ ഈ 18 ആശുപത്രികളിൽ ഒന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയാണ്. ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കു കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി ആരംഭിക്കുതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. കൂടാതെ ഇപ്പോൾ സർക്കാർ കേരളത്തിലെ 44 ആശുപത്രികളിൽ പുതുതായി ഡയാലിസിസ് അനുവദിച്ചതിൽ ഒന്ന് കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയാണ്. ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റ് അനുവദിച്ചു കൊണ്ടു തത്വത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ സജ്ജീകരണങ്ങൾ പൂർത്തിയാകുന്നതോടെ 24 മണിക്കൂറും ട്രോമാകെയർ യൂണിറ്റിന്റെ സേവനവും ആശുപത്രിയിൽ ലഭ്യമാകും. ഇവിടെ നിലവിലുള്ള ഓഫീസ്, പി.പി യൂണിറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഡയാലിസിസ് കേന്ദ്രം ആരംഭിക്കുതിനുള്ള പ്രവൃത്തി ഉടനെ ആരംഭിക്കാനിരിക്കുകയാണ്. സർക്കാർ ഏജൻസിയായ കെ.എച്ച്.ആർ.ഡബള്യൂ.എസ്. ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിക്ക് നിലവിലുള്ള കെയർ വാർഡിൽ ആരംഭിക്കുതിനുള്ള പ്രവൃത്തി സംസ്ഥാന നിർമ്മിതി കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട് ഈ മാസം വർക്ക് പൂർത്തിയാകും. കെയർ വാർഡിന് സമീപമുള്ള കെട്ടിടത്തിൽ ഫിസിയോതെറാപ്പി യൂണിറ്റിനും, നിലവിലുള്ള ഓ.പി. കെട്ടിടത്തിൽ സർജ്ജറി, ഓർത്തോ വിഭാഗവും ഓ.പി നടത്തി വരുന്ന സ്ഥലത്ത് ലാബോറ്ട്ടറിക്കുള്ള സിവിൽ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

എം.എൽ.എ അനുവദിച്ച 50 ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ച് ചുറ്റുമതിലും ഗേറ്റും നിർമ്മിക്കുന്ന പ്രവൃത്തി പി.ഡബ്ല്യൂ.ഡി എസ്റ്റിമേറ്റ് തയ്യാറാക്കുകയും അത് ഭരണാനുമതിക്കായി ധനകാര്യ വകുപ്പിൽ പരിഗണനയിലുമാണ്. പഴയ ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റുതിന് പി.ഡബ്ല്യൂ.ഡി സർവ്വേ റിപ്പോർട്ട് തയ്യാറാക്കി വരുന്നു. കോമ്പൗണ്ടിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കുതിനും, കാന്റീൻ കെട്ടിടം നിർമ്മിക്കുന്നതിനും നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഈ വർഷം മൺസൂൺ കാലത്ത് (ജൂൺ മാസം മുതൽ സെപ്തംബർ അവസാനം വരെ) രോഗികളുടെ അഭൂതപൂർവ്വമായ തിരക്കാണ് ഓ.പി യിലും, വാർഡിലുമുണ്ടായത്. 2500 നും 3000നുമിടയിലുള്ള ഓ.പി. ദിവസേന ഈ ആശുപത്രിയിൽ റിപ്പോർട്ട’ ചെയ്യപ്പെടുന്നുണ്ട്. നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മെച്ചപ്പെട്ട ചികിത്സ രോഗികൾക്ക് നൽകി വരുന്നുമുണ്ട്. ആശുപത്രിയിൽ ആവശ്യത്തിനുള്ള മരുന്നുകൾ ഇപ്പോൾ സ്റ്റോക്കുണ്ട്.

പുതുതായി നിർമ്മിച്ച ബഹുനിലകെട്ടിടത്തിൽ 1 കോടി 90 ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ പ്രവൃത്തികളുടെ പദ്ധതി പി.ഡബ്ല്യൂ.ഡി തയ്യാറാക്കുകയും ടെണ്ടർ നടക്കുകയും ചെയ്തിട്ടുണ്ട്. ഇന്റേണൽ ഇലക്ട്രിക്കൽ വർക്കുകളും ലിഫ്റ്റിന്റെ നിർമ്മാണവും പൂർത്തീകരണ ഘട്ടത്തിലാണ്. ലിഫ്റ്റിന്റെ മുൻഭാഗം വരുന്ന സ്ഥലങ്ങളിൽ ഗ്രാനൈറ്റ് പാകുന്ന പ്രവൃത്തി, പവ്വർ ഹൗസിൽ നിന്നും ഇലക്ട്രിക്കൽ പോസ്റ്റിലേക്കുള്ള ഇലക്ട്രിക്കൽ ഡക്റ്റ്, ഫയർ & സേഫ്റ്റിയുടെ ഭാഗമായുള്ള പമ്പ് ഹൗസ് എന്നീ സിവിൽ പ്രവൃത്തികൾ താമസിയാതെ പൂർത്തിയാകും. ഇതിനാവശ്യമായ കാര്യങ്ങൾ ഊരാളുങ്കൽ ലേബർ കോട്രാക്ട് സൊസൈറ്റിയുമായി ബന്ധപ്പെ’് നീക്കിയിട്ടുണ്ട്. ഫയർ & സേഫ്റ്റിയുടെ പ്രവൃത്തി പി.ഡബ്ല്യൂ.ഡി ഇലക്ട്രിക്കൽ വിഭാഗം ടെണ്ടർ ചെയ്തിട്ടുണ്ട് ഇതും ഉടനെ നടക്കും.
അത്യാധുനിക സജ്ജീകരണങ്ങൾ പുതിയ കെട്ടിടത്തിൽ ഏർപ്പെടുത്തുതിനായി എം.എൽ.എ.യും നഗരഭരണകൂടവും മുൻകയ്യെടുത്ത് 9 കോടി 10 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുകയാണ്. വിശദമായ എസ്റ്റിമേറ്റ് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. എച്ച്.എൽ.എൽ മുഖേന തയ്യാറാക്കിയ ഈ പദ്ധതി അംഗീകാരത്തിനായി സർക്കാരിന്റെ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
മേൽ വിശദീകരിച്ച നടപടിക്രമങ്ങളെല്ലാം സാധാരണ നിലയിൽ തന്നെ അതാത് ഓഫീസുകളിൽ നേരിട്ട’ ഇടപെട്ടും മേൽനോട്ടം വഹിച്ചും നീക്കുന്നുണ്ട്. ആശുപത്രിയിലെ പുതിയ കെട്ടിടം മുഴുവൻ സജ്ജീകരണങ്ങളോടും കൂടി ജനുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം നാടിന് സമർപ്പിക്കുമെന്ന് എം.എല്.എ.യും ചെയർമാനും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *