താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹഖിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

റാവല്‍പിണ്ടി: താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹഖിനെ (82) വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹഖ് വീട്ടില്‍ വിശ്രമിക്കുന്ന അവസരത്തിലാണ് കൃത്യം നടത്തിയത്. ഈ സമയത്ത് ഹഖിന്റെ അംഗരക്ഷകന്‍ പുറത്ത് പോയിരുന്നു.
‘അംഗരക്ഷന്‍ പുറത്ത് പോയിരുന്നു, ഈ 15 മിനുട്ടിലാണ് അക്രമണമുണ്ടായത്. അംഗരക്ഷന്‍ തിരിച്ചെത്തിയ സമയത്ത് ഹഖ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഹഖിന്റെ ശരീരത്തില്‍ നിരവധി തവണ കുത്തിയ പാടുകളുണ്ടായിരുന്നു.’ – മകന്‍ ഹമിദുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് ഹഖിന്റെ അംഗരക്ഷകന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നതാണ് സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിലേക്ക് നയിക്കുന്നത്. താലിബാന്റെ പിതാവെന്നാണ് ഹഖ് അറിയപ്പെടുന്നത്. താലിബാന്‍ രൂപീകരണത്തിലേക്ക് നയിച്ചത് ഹഖിന്റെ തീവ്ര മത നിലപാടുകളായിരുന്നു. ദാറുല്‍ ഉലൂം ഹഖിന മതപഠനശാലയുടെ തലവാനായിരുന്നു ഹഖ്. 1980, 1990 കാലഘട്ടങ്ങളില്‍ പാകിസ്ഥാന്‍ പാര്‍ലമെന്റിലെ സെനറ്റിലെ അംഗമായിരുന്നു. 2003 മുതല്‍ 2009 വരെയും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

