താംബൂല പ്രശ്ന പരിഹാര ക്രിയകൾ ജൂലായ് 10, 11 തിയ്യതികളിൽ

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിൽ നടത്തിയ താംബൂല പ്രശ്ന വിധി പ്രകാരമുള്ള പരിഹാര ക്രിയകൾ താംബൂല പ്രശ്ന വിധി പ്രകാരമുള്ള ചടങ്ങുകൾ ജൂലായ് 10, 11, (ഞായർ, തിങ്കൾ) തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ തന്ത്രിയുടെ കാർമികത്വത്തിൽ നടത്തും.

10ന് വൈകീട്ട്, ഭഗവതിസേവ, സുദർശന ഹോമം, അഘോര ഹോമം, തൃഷ്ടുപ് ഹോമം, ആവാഹന ഹോമം, സർപ്പബലി തുടങ്ങിയവയും, 11 ന് രാവിലെ ഗണപതി ഹോമം, ഭഗവതിസേവ, തില ഹോമം, സുകൃത ഹോമം, സായൂജ്യപൂജ തുടങിയവയോടെ സമാപിക്കുന്നതായിരിക്കും. മുഴുവൻ ഭക്തജനങ്ങളും ചടങ്ങുകളിൽ പങ്കാളികളാകണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. എൻ.ബി.ചടങ്ങുകളിലെക്കാവശ്യമായ സംഭാവനകൾ ക്ഷേത്ര കമ്മിറ്റി സ്വീകരിക്കുന്നതായിരിക്കും.


