ത സൗഹാര്‍ദം നിലനിര്‍ത്തുന്നതിന് പ്രവര്‍ത്തിച്ചുവന്ന പ്രസ്ഥാനമാണ് സമസ്ത: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഒന്‍പത് പതിറ്റാണ്ടിലേറെയായി മത സൗഹാര്‍ദത്തിനും സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തിച്ചുവന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കെ.പി. കേശവമേനോന് ഹാളില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമിന് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടുമല ബാപ്പുമുസ്ല്യാര്‍ അനുസ്മരണവും സമസ്ത സാരഥികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.കെ.എം.സാദിഖ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം മുസ്ല്യാര്‍ ഉപഹാരസമര്‍പ്പണം നടത്തി.

ഹസ്സന് സഖാഫി പൂക്കോട്ടൂര്‍ അനുസ്മരണപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്ല്യാര്‍ , ആര്.വി.കുട്ടിഹസ്സന്ദാരിമി, നാസര്‍ഫൈസി കൂടത്തായ്, സൈനുല്‍ ആബിദിന് തങ്ങള്‍, ആര്.വി.അബ്ബാസ്ദാരിമി, സയ്യിദ് മുബഷീര്‍ തങ്ങള്‍ ജമലുെല്ലെലി, ടി.വി.സി. അബ്ദുസമദ്ഫൈസി, പി.ലിയാഖത്ത്അലി ദാരിമി, എ.ടി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ.ജെ.എം. ജില്ല ജനറല്‍സെക്രട്ടറി പി.ഹസൈനാര്‍ ഫൈസി സ്വാഗതവും കെ.കുഞ്ഞായിന്‍ മുസ്ല്യാര്‍ നന്ദിയും പറഞ്ഞു.
