ഡിവൈഡറിൽ തട്ടി വീണ്ടും അപകടം ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: ഡിവൈഡറിൽ തട്ടി വീണ്ടും അപകടം. വാനും മറ്റൊരു കാറുമാണ് അപകടത്തിൽപ്പെട്ടത് കൊയിലാണ്ടി കോടതിക്ക് മുൻവശത്താണ് ഇന്ന് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കേരള സ്റ്റേറ്റ് ലോട്ടറി വകുപ്പിന്റെ വാൻ തട്ടി ഗോൺഗ്രീറ്റ് ഡിവൈഡർ മറ്റൊരു കാറിന് മുകളിൽ തെറിച്ച് വീണ് കാർ നിശ്ശേഷം തകർന്നു. നിയന്ത്രണംവിട്ട വാൻ പിന്നീട് എതിര് ഭാഗത്ത് ഇടിച്ച് നില്ക്കുകയായിരുന്നു. വാനിന്റെ ഡ്രെവർക്ക് സാരമായ പരിക്കേറ്റു. വലതു ഷോൽഡറിന്റെ എല്ല് പൊട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. തുടർച്ചയായി അപകടം ഉണ്ടാക്കിയിരുന്ന കൊയിലാണ്ടി താലൂക്കാശുപത്രിയുടെ മുന്നിലുള്ള ഡിവൈഡർ അധികൃതർ ഇന്നലെ എടുത്ത് മാറ്റിയിരുന്നു.


നഗര സൗന്ദര്യവൽക്കരണത്തിന്റെയും പട്ടണത്തിലെ തിരക്ക് കുറയ്ക്കുന്നതിനും വേണ്ടിയാണ് ഒരു വർഷം മുമ്പേ പൂഴിച്ചാക്കിൽ പരീക്ഷണം നടത്തി കോൺഗ്രീറ്റ് ഡിവൈഡർ സ്ഥാപിച്ചത്. തുടർന്ന് നിരവധി പേരാണ് അപകടത്തിൽപ്പെടുന്ന സ്ഥിതി ഉണ്ടായത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് ഇന്നലെ ദേശീയപാത വിഭാഗം ജെ.സി.ബി. ഉപയോഗിച്ച് ഡിവൈഡർ മാറ്റിയത്. തുടർന്നാണ് ഇന്ന് അപകടം കോടതിക്ക് മുന്നിലേക്ക് മാറിയത്. വരും ദിവസങ്ങളിൽ ഇവിടെയും അപകട കെണിയായി മാറും എന്നാണ് നാട്ടുകാർ പറയുന്നത്.


