KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തെ വരവേല്‍ക്കാന്‍ മെട്രോ നഗരം ഒരുങ്ങി

കൊച്ചി : എറണാകുളത്ത് ആദ്യമായെത്തുന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തെ വരവേല്‍ക്കാന്‍ മെട്രോ നഗരം ഒരുങ്ങി. ബുധനാഴ്ച മറൈന്‍ഡ്രൈവിലെ ഫിഡല്‍ കാസ്ട്രോ നഗറില്‍ വൈകിട്ട്് ആറിന് സ്വാഗതസംഘം ചെയര്‍മാന്‍ പി രാജീവ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

കൂത്തുപറമ്ബ്, അരുവിപ്പുറം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച വിവിധ ജാഥകള്‍ വൈകിട്ട് മറൈന്‍ഡ്രൈവില്‍ സംഗമിക്കും. സ്വാഗതസംഘം ഭാരവാഹികളായ എസ് ശര്‍മ എംഎല്‍എ കൊടിമരവും എം സ്വരാജ് എംഎല്‍എ പതാകയും സി എന്‍ മോഹനന്‍ ദീപശിഖയും ഏറ്റുവാങ്ങും.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ രോഹിത് വെമുല നഗറില്‍ വ്യാഴാഴ്ച രാവിലെ 9.30ന് പ്രതിനിധി സമ്മേളനം സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൌഡ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisements

പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. പുഷ്പ മിത്ര ഭാര്‍ഗവ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തും. സംഘപരിവാര്‍ കൊലപ്പെടുത്തിയ ഗോവിന്ദ് പന്‍സാരെയുടെ മരുമകള്‍ മേഘ പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കറുടെ മകന്‍ ഹമീദ് ധാബോല്‍ക്കര്‍, ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എം എ ബേബി, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ വൈസ് പ്രസിഡന്റ് പി പി അമല്‍, ഹൈദരാബാദ് സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് കുല്‍ദീപ് സിങ്, പുണെ ഫിലിം, ടിവി ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിശങ്കര്‍ നാച്ചിമുത്തു എന്നിവരും കേരളത്തിലെ സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും.

കേന്ദ്രബജറ്റും യുവജനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന്് നടത്തുന്ന സെമിനാറില്‍ മന്ത്രി ഡോ. തോമസ് ഐസക്, സാമ്ബത്തിക ശാസ്ത്രജ്ഞന്‍, ഡോ. പ്രഭാത് പട്നായിക്, മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഡോ. രാംകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന മതനിരപേക്ഷ സംഗമം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം കെ സാനു, സംവിധായകന്‍ കമല്‍, സ്വാമി സന്ദീപാനന്ദഗിരി തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

‘ജാതി വിവേചനം ഇന്ത്യയില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ശനിയാഴ്ച രാവിലെ 9.30ന് പ്രതിനിധി സമ്മേളന നഗരിയില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ സാമൂഹ്യ പ്രവര്‍ത്തകനും മഗ്സാസെ അവാര്‍ഡ് ജേതാവുമായ ബെസ്വാഡ വിത്സന്‍, ജെഎന്‍യുവിലെ പ്രൊഫ. ഗോപാല്‍ ഗുരു, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, സഹോദരന്‍ രാജാ വെമുല എന്നിവര്‍ പങ്കെടുക്കും.

സമ്മേളനത്തിന് സമാപനംകുറിച്ച്‌ മറൈന്‍ഡ്രൈവിലെ ഫിഡല്‍ കാസ്ട്രോ നഗറില്‍ ഞായറാഴ്ച വൈകിട്ട് മൂന്നിന് രണ്ടുലക്ഷം പേര്‍ പങ്കെടുക്കുന്ന യുവജനറാലി നടക്കും. അഞ്ചിന് ചേരുന്ന പൊതുസമ്മേളനം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എം ബി രാജേഷ് എംപി, അവോയ് മുഖര്‍ജി എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എം സ്വരാജ് എംഎല്‍എ സ്വാഗതസംഘം ഭാരവാഹികളായ എസ് ശര്‍മ എംഎല്‍എ, എസ് സതീഷ്, കെ എസ് അരുണ്‍കുമാര്‍, പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *