KOYILANDY DIARY.COM

The Perfect News Portal

ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് തെറ്റൊന്നും ചെയ്തിട്ടില്ലന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക ശുപാര്‍ശ നല്‍കി.

ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയതായി  ബോധിപ്പെട്ടിട്ടില്ലെന്നും, അദ്ദേഹത്തിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.  അഗ്നിശമന സേനാ വിഭാഗത്തില്‍ നിന്ന് തന്നെ ജേക്കബ് തോമസിനെ മാറ്റിയപ്പോള്‍ തന്നെ വന്‍ വിമര്‍ശനമാണ് സര്‍ക്കാര്‍ ഏറ്റു വാങ്ങേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും ജേക്കബ് തോമസിനെതിരെ നടപടിയെടുക്കുന്നത് ആത്മഹത്യപരമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെങ്കിലും ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാതിരുന്നാല്‍ അത് സര്‍ക്കാരിന്റെ തികഞ്ഞ ദൗര്‍ബല്യമായും വ്യാഖ്യാനിക്കപ്പെടുമെന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Share news