കൂടത്തായി കൊലപാതക പരമ്പര: ഡി.എന്‍.എ പരിശോധനക്കായി രക്തസാമ്പിള്‍ ശേഖരിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഡി.എന്‍.എ പരിശോധനക്കായി റോജോയും റെഞ്ചിയും റോയിയുടെ മക്കളും ഹാജരായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ ഇവരില്‍ നിന്ന് ഡി.എന്‍.എ പരിശോധനക്ക് വേണ്ട രക്തസാമ്പിള്‍ ശേഖരിച്ചു.
കല്ലറ തുറന്ന് പരിശോധിച്ച മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച ഡി.എന്‍.എയുമായി താരതമ്യം ചെയ്യാനാണ് രക്തസാംമ്ബിള്‍ ശേഖരിച്ചത്. ഇതിലൂടെ അന്നമ്മയുടെയും ടോം തോമസിന്‍റെയും റോയിയുടെയും ഭൗതികാവിഷ്ടങ്ങള്‍ തിരിച്ചറിയാനും തുടര്‍പരിശോധന നടത്താനും അന്വേഷണ സംഘത്തിന് സാധിക്കും.

