ട്രെയ്നിൽ നിന്ന് വീണ് മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
കൊയിലാണ്ടി: കോരപ്പുഴ പാലത്തിനടുത്ത് റെയിൽവെ ട്രാക്കിൽ ട്രെയ്നിൽ നിന്ന് വീണ് മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.

കണ്ണൂർ – യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് ഇയാൾ തെറിച്ച് വീണത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാൾക്ക് ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കും. മൃതദേഹം കൊയിലാണ്ടിപോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.


