KOYILANDY DIARY.COM

The Perfect News Portal

ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദേശം

കൊച്ചി: തിരുവനന്തപുരംമംഗാലപുരം എക്സപ്രസ് ട്രെയിന്‍ കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ വിവിധ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ 15 സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തകരാറുള്ള പാളങ്ങളിലൂടെ 30 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിക്കാനാണ് തീരുമാനം. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറാകുമെന്ന് ഉറപ്പായി. അറ്റകുറ്റ പണി വേണ്ട പാളങ്ങള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍പാളങ്ങളില്‍ കൂടുതല്‍ തകരാറുകള്‍ റെയില്‍വെ എഞ്ചിനിയറിംഗ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.

Share news