ട്രാഫിക് ബോധവൽക്കരണ റാലി നടന്നു

കൊയിലാണ്ടി : ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
പരിപാടി കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ വിവിധ സ്കൂളുകളിൽ നിന്നായി എൻ. സി. സി. സ്കൗട്ട്, എസ്. പി. സി, ജെ. ആർ. സി. കേഡറ്റുകളും, എസ്. എൻ. ഡി. പി. കോളജ്, ഗേൾസ് സ്കൂൾ, മാപ്പിള സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ട്രാഫിക് എസ്. ഐ. മാരായ പി. രാമകൃഷ്ണൻ, എം. മോഹൻദാസ്, എ. എസ്. ഐ. രമേശൻ, സുധീർ, സുലൈമാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
