ട്രഷറി സ്തംഭനംമൂലം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്ള ആശങ്കകള്‍ അകറ്റണം: എന്‍.ജി.ഒ. അസോസിയേഷന്

തിക്കോടി: ട്രഷറി സ്തംഭനംമൂലം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്ള ആശങ്കകള്‍ അകറ്റണമെന്ന് എന്‍.ജി.ഒ. അസോസിയേഷന് ആവശ്യപ്പെട്ടു. തിക്കോടിയില്‍ ചേര്‍ന്ന മേഖല പ്രവര്‍ത്തനയോഗം എന്‍. ജി.ഒ.എ. സംസ്ഥാനസമിതി അംഗം വേണു പുതിയടുത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം. ഷാജികുമാര്‍ അധ്യക്ഷത വഹിച്ചു. ഷാജി മനേഷ്, പ്രദീപന് സായ്വാന്, ടി.പി. ഗോപാലന് എന്നിവര്‍ സംസാരിച്ചു.
