ടി.എം. സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി; ജില്ലയിലെ പ്രമുഖ സി.പി.ഐ നേതാവായിരുന്ന ടി.എം. കുഞ്ഞിരാമന് നായരുടെ ചരമവാര്‍ഷികാചാരണം തുടങ്ങി. ചിങ്ങപുരത്ത് അദ്ദേഹത്തിന്റെ വസതിയില്‍ പണിത സ്മൃതിമണ്ഡപം സി.പി.ഐ സംസ്ഥാന എക്സി. അംഗം സി.എന്‍. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന അനുസ്മരണ സാംസ്കാരിക സദസ്സ് ഇ.കെ. വിജയന് ഉദ്ഘാടനം ചെയ്തു. സാസ്കാരിക-രാഷ്ട്രീയ മേഖലയില്‍പ്പെട്ട നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം ടി.കെ. രാജന് സ്മരണിക പ്രകാശനം ചെയ്തു. കെ. ദാസന് എം.എല്‍.എ; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ശോഭ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്, പി. വിശ്വന്, കെ.എം. കുഞ്ഞിക്കണ്ണന്, എം.കെ. മുഹമ്മദ്, കെ. ശങ്കരന്, സി. സത്യചന്ദ്രന്, ടി.കെ. പത്മനാഭന്, എം.പി. ശിവാനന്ദന്, സി. രമേശന്, എം. നാരായണന്, സി. കുഞ്ഞമ്മദ്, ഇ.കുമാരന്, കന്മന ശ്രീധരന്, കെ.ടി.എം. കോയ, എന്‍.വി. ബാലകൃഷ്ണന്, കെ.കെ. രാഘവന്, എം. കുഞ്ഞിക്കണ്ണന്, ഇ.കെ. അജിത്, എം.കെ. സത്യന്, എം.കെ. നായര്‍, തിക്കോടി നാരായണന്, ഡോ. അജയ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആഗസ്റ്റ് 30ന് വൈകുന്നേരം കൊയിലാണ്ടിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
